New Update
ജുബൈൽ: ജൂൺ 8 ന്ന് രാവിലെ സൗദി യു.എ.ഇ അതിർത്തിയി ലുള്ള സാൽവാക്ക് സമീപം ഉണ്ടായ കാറപകടത്തിൽ മരണപ്പെട്ട തൃശൂർ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ രണ്ടര വയസ്സുകാരി ഫാത്തിമ ശുഹദായുടെ മൃതദേഹം കബറടക്കി.
Advertisment
/sathyam/media/post_attachments/shRLkuuEJxEuqmNU5rYw.jpg)
ജുബൈലിലെ ഉമർ ബിൻ അബ്ദുൽ അസീസ് പള്ളിയിലെ മയ്യിത്ത് നമസ്കാര ശേഷം ജുബൈൽ കബറിസ്ഥാനിൽ കബറടക്കി. ജുബൈൽ മലയാളി സമൂഹത്തിലെ ഒരുപാട് പേര് ചടങ്ങുകളിൽ പങ്കെടുത്തു.
അപകടം നടന്ന സമയം മുതൽ സൗദിയിലെയും ഇന്ത്യൻ എംബസ്സി യിലെയും എല്ലാ നടപടി ക്രമങ്ങളും പൂർത്തി യാക്കി മയ്യിത്ത് ജുബൈലിൽ കൊണ്ടുവരാനും കബറടക്കത്തി നുള്ള നടപടി ക്രമ ങ്ങൾക്കും ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവ ർത്തകരും കെഎം സി സി നേതാക്കളുമായ ഷിബു കവലയിൽ ഉസ്മാൻ ഒട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us