റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമ്മാം: സൗദിയിലെ ദമ്മാം അഡ്വാന്‍സ് വേള്‍ഡ് എ സി കമ്പനിയില്‍ സെയില്‍സ് എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്തിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് കണ്ണേവേലിയില്‍ ബ്രിസ്‌റ്റോ യോഹന്നാന്‍(29) കൊദരിയ്യയില്‍ വെച്ച് വാഹനാപകട ത്തില്‍ മരിച്ചു.
Advertisment
/sathyam/media/post_attachments/ppRP8NXK1uX0CWnb3p3n.jpg)
ബ്രിസ്‌റ്റോ ഓടിച്ചിരുന്ന കൊറോള കാര്‍ കൊദരിയ്യയില്‍ റോഡരികില്‍ നിറുത്തിയിട്ടി രുന്ന ട്രൈലറിനു പിറകില്‍ ഇടിച്ചാണ് അപകടം. ബ്രിസ്‌റ്റോ ഓടിച്ചിരുന്ന വാഹനം പൂര്‍ണമായും തകരുകയും സംഭ്വ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു.
അടുത്താഴ്ച അവധിക്കായി നാട്ടില്‍പോകാനിരുന്നതാണ്. പിതാവ് (പരേതനായ) യോഹന്നാന്‍. മാതാവ് മോളി യോഹന്നാന്‍. സഹോദരന്‍ ക്രിസ്റ്റി യോഹന്നാന്‍. മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുവാനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യപ്രവര്‍ത്ത കന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us