New Update
Advertisment
ചാത്തന്നൂർ: ദേശിയപാതയിൽ കല്ലുവാതുക്കൽ തട്ടാരു കോണത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്.പാരിപ്പള്ളി ചൈത്രത്തിൽ ജീഷ്ണുവിനാണ്(29) അപകടത്തിൽ പരിക്കേറ്റത്. ചാത്തന്നൂരിൽ നിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോയ കാർ തിരുവനന്തപുരത്തു നിന്നും വന്ന മത്സ്യഫെഡിന്റെ മിനിവാനുമായാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് മിനിവാൻ മറിയുകയും കാർ മറ്റൊരു കാറിലും സ്കൂട്ടറിലും ഇടിക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരി പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. കാർ ഓടിച്ചിരുന്ന ജീഷ്ണുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശിയപാതയിൽ മണിക്കൂറുകലോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും ഹൈവേപോലീസും പാരിപ്പള്ളി പോലീസും സ്ഥലതെത്തി ഗതാഗതം പുന:സ്ഥാപിച്ചു. പാരിപ്പള്ളി പോലിസ് കേസെടുത്തു.