/sathyam/media/post_attachments/wHQrhHaJ9e4DjOh3auwK.jpg)
കുവൈറ്റ് സിറ്റി: വാക്‌സിന്‍ സ്വീകരിക്കാനെത്തിയ പ്രവാസിയെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി. ഇന്ന് രാവിലെയാണ് ഒരു വാണിജ്യ സമുച്ചയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ക്യൂവില്‍ കാത്തുനിന്ന ഏഷ്യന്‍ വംശജനായ യുവാവിനെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണുയര്‍ന്നത്. തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുകയായിരുന്നു.