New Update
സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിന്‍ നൽകി നടൻ മഹേഷ് ബാബു. ആഡ്രാപ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. തന്റെ അച്ഛന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ​ഗ്രാമത്തിൽ വാക്സിനേഷൻ നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്.
Advertisment
മഹേഷ് ബാബു ജനിച്ച് വളർന്ന സ്ഥലമായിരുന്നു ബുറിപലേം. ശ്രീമന്തുഡു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിലുടനീളം വികസനപ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. പുതിയ സ്‌കൂൾ കെട്ടിടവും ക്ലാസ് റൂമുകളും അദ്ദേഹം ഒരുക്കിയിരുന്നു.
താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായ വിവരം അറിയിച്ചത്. വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങൾക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്‌തു.