കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

Advertisment

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹൻ വേഷമിട്ടിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണ് പഠിച്ചത്. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്നാണ് വിവരം.

കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടൻമാരിൽ ഒരാളായിരുന്നു മോഹൻ ജുനേജ. കൗമാരപ്രായത്തിൽ തന്നെ തന്റെ അഭിനയം കണ്ട് ആവേശഭരിതനായ മോഹൻ വിനോദ വ്യവസായം തിരഞ്ഞെടുക്കുകയായിരുന്നു. കാമ്പസ് നാടകരംഗത്തോട് താൽപ്പര്യമുള്ള മോഹൻ നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം.

Advertisment