കൊറോണ ക്രൈസിസ് ചാരിറ്റിയിലേക്ക് സംഭാവന നൽകി നടൻ നാനി

ഫിലിം ഡസ്ക്
Wednesday, April 1, 2020

കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ സഹായ ഹസ്തവുമായി നിരവധിപേരാണ് രം ഗത്തെത്തി കൊണ്ടിരിക്കുന്നത്.തെലുങ്ക് വ്യവസായത്തിലെ ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കുന്നതിനായി നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ തെലുങ്ക് ചലച്ചിത്ര വ്യവസായം രൂപീകരിച്ച സമിതിയാണ്‌ കൊറോണ ക്രൈസിസ് ചാരിറ്റി. നിരവധി താരങ്ങളാണ് ഇതിലേക്ക്‌ സംഭാവനകള്‍ ചെയ്യുന്നത്.ഇപ്പോഴിതാ നടന്‍ നാനി 30 ലക്ഷം രൂപയാണ് ചാരിറ്റിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആളുകളോട് വെളിയില്‍ ഇറങ്ങരുതെന്നും, വീട്ടില്‍ തന്നെയിരിക്കണമെന്നും താരം പറഞ്ഞു.

×