ശിവാജി ഗണേശന്റെ സ്വത്തിന്മേല്‍ തര്‍ക്കം; പ്രഭുവിനെതിരെ കേസ് നല്‍കി സഹോദരിമാര്‍

author-image
Charlie
New Update

publive-image

വിഖ്യാത നടന്‍ ശിവാജി ഗണേശന്‍റെ സ്വത്തിനെച്ചൊല്ലി തര്‍ക്കം. സ്വത്ത് വിഭജനത്തില്‍ ക്രമക്കേട് ആരോപിച്ച്‌ അദ്ദേഹത്തിന്‍റെ പെണ്‍മക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജന്‍ എന്നിവര്‍ സഹോദരനും നടനുമായ പ്രഭു, നിര്‍മ്മാതാവ് രാംകുമാര്‍ ഗണേശന്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു.

Advertisment

1952 മെയ് ഒന്നിനാണ് ശിവാജി ഗണേശന്‍ കമലയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നാലു മക്കളുണ്ട്. മകന്‍ പ്രഭു നടനാണ്. മൂത്തമകന്‍ രാംകുമാറും നിര്‍മ്മാതാവാണ്. ശിവാജി ഗണേശന്‍റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് പ്രഭുവും മൂത്തമകന്‍ രാംകുമാറും ചേര്‍ന്നാണ് നടത്തുന്നത്.

പ്രഭുവും രാംകുമാറും എസ്റ്റേറ്റും മറ്റ് സ്വത്തുക്കളും സ്ഥാപനങ്ങളും ആദ്യഘട്ടത്തില്‍ നടത്തുന്നതില്‍ ശാന്തിക്കും രാജ്വിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, തങ്ങളുടെ സമ്മതമില്ലാതെ ചില വസ്തുക്കള്‍ വിറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടിയുടെ ശാന്തി തീയറ്റേഴ്സ് പ്രഭു സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.

Advertisment