ഫിലിം ഡസ്ക്
Updated On
New Update
മുംബൈ: ബോളിവുഡ് നടൻ രഞ്ജൻ സെഗാൾ (36) അന്തരിച്ചു. ചണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെവെച്ചായിരുന്നു അന്ത്യം. ന്നു അദ്ദേഹം. മൾട്ടിപ്പിൾ ഓർഗൺ ഫെയ്‌ലിയറായിരുന്നു മരണകാരണം. കഴിഞ്ഞ കുറച്ചുനാളുകളായി ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു അദ്ദേഹം.
Advertisment
ഐശ്വര്യ റായി നായികയായി അഭിനയിച്ച സർബ്ജിത്തിൽ രഞ്ജൻ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫോഴ്സ്, കർമ്മ, പഞ്ചാബി ചിത്രമായ മഹി എൻആർഐ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ക്രൈം പട്രോൾ, സാവ്ധാൻ ഇന്ത്യ തുടങ്ങിയ ടി.വി.ഷോകളിലൂടെയും അദ്ദേഹം പ്രേക്ഷകർക്ക് സുപരിചിതനാണ്.