‘മേലേ മേലേ മാനം എന്ന പാട്ട് ചിത്രീകരിക്കുമ്പോള്‍ മറക്കാനാകാത്ത അനുഭവമുണ്ടായി: മമ്മൂട്ടിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ശരത് പ്രകാശ്

author-image
ഫിലിം ഡസ്ക്
New Update

publive-image

പ്രേക്ഷകര്‍ ഏറ്റെടുത്ത മമ്മൂട്ടി ചിത്രമാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായെത്തിയത് പ്രിയാ രാമനായിരുന്നു.

Advertisment

ചിത്രത്തില്‍ ബാലതാരങ്ങളായെത്തി മികച്ച പ്രകടനം കാഴ്ച വെച്ചവരായിരുന്നു ശരത് പ്രകാശും ലക്ഷ്മി മരയ്ക്കാറും. സിനിമയില്‍ മമ്മൂട്ടിയോടൊത്ത് അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ചിത്രത്തില്‍ സുധി എന്ന കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് പ്രകാശ്.

‘മേലേ മേലേ മാനം എന്ന പാട്ട് ചിത്രീകരിക്കുമ്പോള്‍ മറക്കാനാകാത്ത അനുഭവമുണ്ടായി. ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം കിടന്നുറങ്ങുന്ന ഷോട്ട് എടുക്കുമ്പോള്‍ മമ്മൂക്ക ചോദിച്ചു, മോന്‍ എങ്ങനെയാണ് അച്ഛനൊപ്പം കിടന്നുറങ്ങാറുള്ളതെന്ന്. ഞാന്‍ പറഞ്ഞു, അച്ഛനൊപ്പം കിടക്കുമ്പോള്‍ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവയ്ക്കുമെന്ന്.

അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല’. മമ്മൂക്ക എല്ലായ്‌പ്പോഴും ഷൂട്ടിങ് തിരക്കില്‍ അല്ലെ.

അതുകൊണ്ട് കുടുംബത്തോടൊപ്പം എപ്പോഴും സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ടാകില്ല. അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ വലുതായതിന് ശേഷവും മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുണ്ട്.

അപ്പോഴെല്ലാം എന്നെ തിരിച്ചറിയുകയും അടുത്ത് വിളിച്ച് സംസാരിക്കുകയും വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു,’ ശരത് പറഞ്ഞു.

NEWS
Advertisment