/sathyam/media/post_attachments/KDhDIyvHfWrqs7fyy0YD.jpg)
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടൻ വിജയ്ക്ക് വൻ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്ന് കോടതി പറഞ്ഞു. വിജയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.