ഷൂട്ടിംങ്ങ് സ്ഥലത്ത് നിന്ന് മോഹൻലാൽ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ഭാസ്കാർ

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാള സിനിമയിൽ ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്നു ലാലേട്ടനും, ഐശ്വര്യ ഭാസ്കാറും. ഒരുപിടി നല്ല സിനിമകൾ മലയാളി സിനിമ പ്രേമികൾക്ക് ഇവർ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളെ വീണ്ടും കാണാൻ കൊതിപ്പിക്കുന്ന എക്കാലത്തേയും ഹിറ്റുകളാണ് നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങൾ.

Advertisment

ഇപ്പോൾ ഐശ്വര്യ, ലാലേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡീയയിൽ വൈറലാവുന്നത്.
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടന വിസ്മയമാണ് മോഹൻലാൽ. ഒരുപാട് ആരാധകരാണ് ലോകമെബാടും താരത്തിനുള്ളത്.’ഞാന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍.

ലാലേട്ടനോടൊപ്പം അഭിനയിക്കാൻ ആദ്യം തനിക്ക് പേടിയായിരുന്നു. ഷൂട്ടിംങ്ങ് മുന്നോട്ട് പോയപ്പോൾ ആ പേടി എന്നിൽ നിന്ന് മാറി. മലയാളം ഡയലോഗ് പറയുന്നതിന് ലാലേട്ടൻ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. ആ സൗഹൃദത്തിന്റെ പുറത്ത് ലാലേട്ടൻ തന്നെ ലാലേട്ടന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ എനിക്ക് ഇതുവരെ ഷൂട്ടിംങ്ങ് തിരക്ക് കാരണം അവിടെ പോകാൻ സാധിച്ചിട്ടില്ല.

മലയാളം സിനിമയിൽ അഭിനയിക്കാൻ വരുബോൾ ഉറപ്പായും തിരുവനന്തപുരത്തെ ലാലേട്ടന്റെ വീട്ടിൽ പോകണമെന്നും ഐശ്വര്യ പറഞ്ഞു.

cinema
Advertisment