New Update
ബാലതാരമായെത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമായ അനിഖ സുരേന്ദ്രന്‍. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം സ്വന്തമാക്കാൻ അനിഖയ്ക്ക് സാധിച്ചു. ഇപ്പോഴിതാ അനിഖ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Advertisment
അമ്മയുടെ 25 വർഷം പഴക്കമുള്ള സ്കർട്ട് ധരിച്ചുള്ള ഫോട്ടോ ആണ് അനിഖ പങ്കുവച്ചത്. മൈലാഞ്ചിയിടൽ ചടങ്ങിന് അനിഖയുടെ അമ്മ ഉപയോഗിച്ച സ്കർട്ട് ആണിത്.
‘‘ഇതെന്റെ അമ്മ മെഹന്തിക്ക് അണിഞ്ഞ സ്കർട്ട് ആണ്. 25 വർഷം പഴക്കമുണ്ട്. അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ട്’’- ചിത്രത്തോടൊപ്പം അനിഖ കുറിച്ചു.
ലൈറ്റ് യെല്ലോ നിറത്തിലുള്ള ലോങ് സ്കർട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു പിങ്ക് ടോപ്പ് ആണ് പെയർ ചെയ്തത്.