മമ്മൂട്ടിക്കൊപ്പം ബെഡ്‌റൂം സീന്‍ ചെയ്തു, പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു: അഞ്ജു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

 

1982ല്‍ ഓര്‍മ്മയ്ക്കായ് എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തി. 1989ല്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തില്‍ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അഞ്ജുവിനെ തേടിയെത്തി. തുടര്‍ന്ന് ഒട്ടേറെ മലയാളം തമിഴ് സിനിമകളില്‍ അഞ്ജു നായികയായി. മമ്മൂട്ടിയുടെ മകളായും നായികയായും അഞ്ജു അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിത സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയ അഞ്ജുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അഞ്ജുവിന്റെ വാക്കുകള്‍ :

'നായിക വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് ഒരിക്കല്‍ സ്വിം സ്യൂട്ട് ധരിച്ച് പൂളില്‍ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവര്‍ സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ എന്റെ താല്‍പര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവര്‍ തയിച്ച് തന്നു.' അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം ഞാന്‍ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടര്‍ പേടിപ്പിച്ചതിനാല്‍ ഞാന്‍ ചാടിയത്. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്‌റൂം സീന്‍ ചെയ്തിട്ടുള്ളത് നടന്‍ മമ്മൂട്ടിക്കൊപ്പമാണ്. കൗരവര്‍ എന്ന സിനിമയിലായിരുന്നു.

പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല. മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടാണ് സിനിമയൊക്കെ ഉപേക്ഷിച്ച് പോയത്. എന്നെ എവിടേയും കാണാതായതോടെ മരിച്ചുവെന്ന് വരെ ആളുകള്‍ പ്രചരിപ്പിച്ചു. ഞാന്‍ ആ സമയത്ത് തമിഴ്‌നാട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു.' മരണ വാര്‍ത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഇപ്പോള്‍ സീ തമിഴിലാണ് സീരിയല്‍ ചെയ്യുന്നത്'- അഞ്ജു പറഞ്ഞു.

1995ലാണ് കന്നട നടന്‍ ടൈഗര്‍ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. ആ ബന്ധത്തില്‍ ര്‍ജുന്‍ പ്രഭാകര്‍ എന്ന മകനുണ്ട്. താമസിയാതെ പ്രഭാകറുമായുള്ള ബന്ധം അഞ്ജു പിരിഞ്ഞു. വിവാഹിതയായി കുഞ്ഞ് പിറന്നശേഷമാണ് കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും കുടുംബ ജീവിതത്തിനുമായി അഞ്ജു സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ സജീവമാണ് താരം. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീല?ഗിരി തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജു ശ്രദ്ധിക്കപ്പെട്ടു.

 

Advertisment