ബിഹാറിൽ അധ്യാപക യോഗ്യത പരീക്ഷ 'പാസായി' നടി അനുപമ പരമേശ്വരൻ; സോഷ്യൽമീഡിയയിൽ വൈറലായി സ്‌കോർ കാർഡ്

New Update

publive-image

പറ്റ്‌ന:ബിഹാറിലെ അധ്യാപക യോഗ്യത പരീക്ഷ 'പാസായി' മലയാളി നടി അനുപമ പരമേശ്വരൻ. 2019ൽ നടന്ന സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി പരീക്ഷയുടെ ഫലത്തിലാണ് തെറ്റ് കടന്നുകൂടിയത്. ഋഷികേഷ് കുമാർ എന്ന ഉദ്യോഗാർഥിയുടെ പരീക്ഷാഫലത്തിൽ ചിത്രത്തിന്റെ സ്ഥാനത്താണ് അനുപമ പരമേശ്വരന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മൂന്ന് വിഷയങ്ങളുടെ മാർക്ക് അടങ്ങുന്ന സ്‌കോർ കാർഡ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

Advertisment

2019ൽ നടന്ന പരീക്ഷയുടെ ഫലം മാർച്ചിലാണ് പ്രഖ്യാപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പേപ്പർ ഒന്നിന് കീഴിൽ വരുന്ന മൂന്ന് വിഷയങ്ങളുടെ മാർക്ക് സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നില്ല. ഉറുദു, സംസ്‌കൃതം, സയൻസ് എന്നി വിഷയങ്ങളുടെ മാർക്ക് അപ്ലോഡ് ചെയ്തപ്പോഴാണ് ചിത്രം മാറിപ്പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഋഷികേഷ് കുമാർ പരീക്ഷാഫലത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് തേജ്വസി യാദവ് നിയമസഭയിൽ വിഷയം ഉന്നയിച്ചു. ക്രമക്കേട് നടത്താതെ ഒരു ഒഴിവ് പോലും നികത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കൂടുതൽ ഉദ്യോഗാർഥികൾ പരീക്ഷയിൽ പങ്കെടുത്തതിനാൽ തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ബിഹാർ സർക്കാർ അറിയിച്ചു. കൂടുതൽ ആളുകൾക്ക് ജോലി നൽകാനുള്ള ശ്രമം തുടരുമെന്നും ബിഹാർ സർക്കാർ വ്യക്തമാക്കി.

Advertisment