തന്റെ ഗര്‍ഭകാല വസ്ത്രങ്ങള്‍ വില്‍പനയ്ക്ക് വെച്ച് നടി അനുഷ്‌ക ശർമ്മ..

author-image
ഫിലിം ഡസ്ക്
New Update

publive-image

അനുഷ്‌ക ശർമ്മയുടെ ഗര്‍ഭകാല വസ്ത്രങ്ങള്‍ നേരത്തെ തന്നെ ഫാഷന്‍ ആരാധകരുടെ പ്രിയം പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇപ്പോള്‍ താരം തന്റെ ഗര്‍ഭകാല വസ്ത്രങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. വസ്ത്രങ്ങള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം.

Advertisment

വസ്ത്രങ്ങള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നത് പരിസ്ഥിതി സംരക്ഷണത്തിന് വലിയ ഒരു മുതല്‍ക്കൂട്ടാവുമെന്നാണ് അനുഷ്‌കയുടെ പ്രതികരണം.'തന്റെ ഗര്‍ഭകാലത്ത് മാത്രം വളരെ കുറച്ച് ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. എന്നാല്‍, ഓരോ വസ്ത്രവും നിര്‍മിക്കാന്‍ പ്രകൃതിയില്‍ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്'.

താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്, 'ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗര്‍ഭിണികള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങിയാല്‍ 200 വര്‍ഷത്തിലധികം ഒരാള്‍ക്ക് കുടിക്കാൻ പറ്റുന്ന അത്രയും വെള്ളം നമ്മുക്ക് ലാഭിക്കാന്‍ കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്.

വസ്ത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം സ്‌നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നല്‍കും. സോഷ്യല്‍ എന്റര്‍പ്രൈസായ ഡോള്‍സ് വീയുടെ വെബ്സൈറ്റിലെ http://SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് വസ്ത്രങ്ങള്‍ ലഭിക്കുക.

bollywood cinema
Advertisment