മൈലാഞ്ചിയണിഞ്ഞ് ഭാമ, ചിത്രങ്ങള്‍ വൈറല്‍

New Update

ലോഹിതദാസ് കണ്ടെത്തി, മലയാള സിനിമയുടെ പ്രിയ നായികയായി മാറിയ ഭാമ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കൈയ്യില്‍ മൈലാഞ്ചി അണിഞ്ഞു നില്‍ക്കുന്ന ഭാമയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ ഫോട്ടോകളാണിത്.

Advertisment

publive-image

വിവാഹത്തലേന്ന് ചടങ്ങു പ്രകാരം മൈലാഞ്ചിയിടല്‍ ചടങ്ങും നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മൈലാഞ്ചിച്ചടങ്ങില്‍ പങ്കുചേര്‍ന്നു. മൈലാഞ്ചിയിട്ട കൈകള്‍ കാട്ടി, മഞ്ഞവസ്ത്രങ്ങളണിഞ്ഞാണ് ഭാമ ഫോട്ടോകളില്‍ നില്‍ക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിദേശത്ത് ജോലിയുള്ള മലയാളിയായ അരുണ്‍ ആണ് വരന്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ജനുവരി 30ന് കോട്ടയത്തുവച്ചാണ് വിവാഹം.

mylanchi malayalam actress bhama
Advertisment