അഭിനയ ശാരദ കന്നഡ നടി ജയന്തി അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

ബെംഗളൂരു: പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി ജയന്തി (76 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് അന്തരിച്ചതെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് ഇവര്‍ പറഞ്ഞു.

Advertisment

അഞ്ചു ഭാഷകളിലായി നൂറുകണക്കിന് സിനിമകളില്‍ മുതിര്‍ന്ന നടിയായ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഭിനയ ശാരദ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമാ സംവിധായകനായിരുന്ന ശിവറാം ആയിരുന്നു ജയന്തിയുടെ ഭർത്താവ്. കൃഷ്ണകുമാർ ആണ് മകൻ.

Advertisment