ചാന്തുപൊട്ടിലെ വേഷം മോഹന്‍ലാല്‍ ചെയ്തിരുന്നെങ്കില്‍ ഗംഭീരമായേനെ: ജീജ സുരേന്ദ്രന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

നടിയാണ് ജീജ സുരേന്ദ്രന്റെ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. താരം മോഹന്‍ലാലിനെ പറ്റി പറഞ്ഞ വാക്കുകള്‍ ഇതിനോടകം വൈറലാണ്. ഏത് കഥാപാത്രം വേണമെങ്കിലും അദ്ദേഹം ചെയ്യും. ഉദ്ദാഹരണമായി ദീലിപ് ചെയ്ത കുഞ്ഞിക്കൂനന്‍, ചന്ത്പൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ ദീലിപിനല്ലാതെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ അത് മോഹന്‍ലാലിന് മാത്രമാണെന്നും അവര്‍ പറഞ്ഞു. മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ല. അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങളുമില്ല. വളര്‍ന്ന് വരുന്ന ഒരഭിനേതാവിനും മോഹന്‍ലാലിനെ പോലെയാകാന്‍ പറ്റില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ മകന് അത് സാധ്യമാകുമായിരിക്കാം എന്നാലും അദ്ദേഹത്തിന് ഒപ്പമെത്താന്‍ പറ്റില്ലെന്നാണ് ജീജ പറയുന്നത്.

Advertisment

അത്രയ്ക്ക് നല്ല അഭിനയവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്‍്റേത്. അതുപോലെ സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്നേഹമുള്ള വ്യക്തി ജയസൂര്യയാണെന്നും അവര്‍ പറഞ്ഞു. സ്വന്തം അമ്മയോട് കാണിക്കുന്ന അതേ സ്നേഹമാണ് തന്നോടും കാണിക്കുന്നത്. തങ്ങള്‍ ഇരുവരും ഒന്നിച്ചഭിനയിച്ച രണ്ട് സിനിമകളുടെ ലൊക്കേഷനിലും അദ്ദേഹം വരുമ്ബോഴൊ ചേച്ചി എന്ന് വിളിച്ച്‌ കെട്ടിപ്പിടിക്കും. നമ്മുക്കും ഒരു മകനോടുള്ള സ്നേഹമാണ് ജയസൂര്യയോട് തോന്നുകയെന്നും അവര്‍ പറഞ്ഞു

Advertisment