ഇവൻ ലൂക്ക ജോസഫ് ഫിലിപ്പ്; മനോഹരമായ കുടുംബചിത്രം പങ്കുവച്ച് മിയ

author-image
ഫിലിം ഡസ്ക്
New Update

publive-image

സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കൈയടി നേടുന്ന താരമാണ് മിയ. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

Advertisment

ഒപ്പം ഭര്‍ത്താവ് ആഷ്‍വിന്‍ ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും മകന്‍റെ പേരും മിയ പങ്കുവച്ചു. 'ലൂക്ക ജോസഫ് ഫിലിപ്പ്' എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി ഈ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 60,000ത്തോളം ലൈക്കുകളും രണ്ടായിരത്തിലേറെ കമന്‍റുകളുമാണ് പോസ്റ്റിന് ഫേസ്ബുക്കില്‍ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങ്. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് മനസമ്മതവും നടന്നിരുന്നു.

cinema
Advertisment