ശോഭന വിവാഹിതയാകാത്തതിന് കാരണം സൂപ്പര്‍ താരമല്ല, ആ പെണ്‍കുട്ടി ? സത്യം ഇതാണ്…

author-image
ഫിലിം ഡസ്ക്
New Update

publive-image

ഒരു കാലത്ത് മലയാള സനിമയിലെ ഏറ്റവും തിളങ്ങുന്ന നായികമാരിലൊരാളായിരുന്നു ശോഭന. ഇന്നത്തെ മഞ‌്ജു വാര്യറായിരുന്നു അന്ന് ശേഭന. മൂന്നു പതിറ്റാണ്ടിലേറെയായി ശോഭന ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറ സാന്നിധ്യവുമാണ്.

Advertisment

എന്നാല്‍ 51 കാരിയായ ശോഭന എന്തുകൊണ്ട് വിവാഹിതയായില്ല എന്ന ചോദ്യം ഏറെ നാളായി ഉയരുന്നുണ്ട്. അതിന് ഓരോരുത്തരും അവരുടെ ഭാനനക്കനുസ‍ൃതമായി കഥകളും മെനയുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ കാരണം അതൊന്നുമല്ലെന്നാണ് ശോഭന വ്യക്തമാക്കുന്നത്.

ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് താരം അനന്തനാരായണി എന്ന പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. അവളെ വീണ്ടും അനാഥയാക്കാതിരിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് താരം ദാമ്പത്യ ജീവിതം ഉപേക്ഷിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

1970 -ല്‍ തിരുവനന്തപുരത്ത് പത്മകുമാര്‍ - ആനന്ദം ദമ്പതികളുടെ മകളായിട്ടായിരുന്നു ശോഭനയുടെ ജനനം. 14 -ാം വയസിലാണ് അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ദേശീയ പുരസ്കാരം നേടിയ അഭിനേത്രിയായി വളര്‍ന്ന ഇവര്‍ മികച്ചൊരു നര്‍ത്തകി കൂടിയാണ്.

film news
Advertisment