/sathyam/media/post_attachments/TqnUhc8f7co5MxNOr9Sw.jpg)
മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് യമുന. മക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷമായിരുന്നു യമുനയുടെ രണ്ടാം വിവാഹം നടന്നത്. ഇത് സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്ത കുറിച്ച് യമുന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയൽ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നത്.
രണ്ടാമതൊരു വിവാഹത്തിന് പ്രായം ഒരിക്കലും തടസ്സമല്ല. അതൊരു വെറും നമ്പര്‍ മാത്രമാണ്. തന്റെ വിവാഹത്തിന് ഏറ്റവും കൂടുതൽ പിന്തുണ നല്‍കിയത് മക്കളാണ്. അവരൊക്കെ വളരെയധികം പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ്. തന്റെ ആദ്യ വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് പിന്നാലെ അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്ന് പറഞ്ഞത് മക്കളാണെന്നും യമുന പറയുന്നു.
രണ്ടോ മൂന്നോ മാസമെങ്കിലും പരസ്പരം സംസാരിച്ചതിന് ശേഷമേ രണ്ടാമതും വിവാഹം കഴിക്കാവൂ. അല്ലെങ്കിൽ പ്രശ്നങ്ങൾ പിന്നാലെ വരുമെന്നും അവർ പറയുന്നു.തന്നെ സംബന്ധിച്ചിടത്തോളം ദേവേട്ടനെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് വിവാഹം കഴിക്കുന്നത്. കാരണം തനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തന്‍റെ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കേണ്ടി വരും. അതുകൊണ്ട് സൂക്ഷിച്ചാണ് അക്കാര്യം കൈകാര്യം ചെയ്തതെന്നും അവർ പറഞ്ഞു.
തന്റെ മക്കള്‍ക്ക് ഒരിക്കലും ചീത്തപ്പേര് ഉണ്ടാവാന്‍ പാടില്ല അതുകൊണ്ട് രണ്ടാമതൊരു റിലേഷന്‍ഷിപ്പ് ഉണ്ടായാല്‍ അത് കല്യാണം കഴിച്ചായിരിക്കുമെന്ന് താന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. മുന്‍പ് താനങ്ങനെ ആയിരുന്നില്ലെന്നും ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുമായിരുന്നു അങ്ങനെ ഉണ്ടായിരുന്നതെല്ലാം കൊടുത്ത് ഒരു ബിഗ് സീറോ ആയ വ്യക്തിയാണ് താനെന്നും യമുന പറയുന്നു.
എല്ലാവരും ജീവിതത്തില്‍ ഉണ്ടായിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു. തന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരുമുണ്ട്. അക്കാലത്ത് ഞാനെന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു. എന്നാല്‍ തന്റെ കൈയ്യിലെ പണം എല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ നട്ടെല്ല് മാത്രമല്ല, ഒരു എല്ലും ഇല്ല എന്ന അവസ്ഥയിലായി താൻ മാറിയെന്നും യമുന പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us