അതിജീവിതയ്ക്ക് നീ​തി ന​ട​പ്പാ​യി​ല്ല. ശിക്ഷിക്കപ്പെട്ടത് കു​റ്റം ചെ​യ്ത​വ​ർ മാ​ത്രം. ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ ഇപ്പോഴും പുറത്ത്.. മ​ഞ്ജു വാ​ര്യ​ർ

ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ എ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു.

New Update
manju warrierr

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നീ​തി ന​ട​പ്പാ​യി​ല്ലെ​ന്നും കു​റ്റം ചെ​യ്ത​വ​ർ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പു​റ​ത്തു​ണ്ട​ന്നും മ​ഞ്ജു വാ​ര്യ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

Advertisment

ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ എ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു.

കോ​ട​തി വി​ധി​ക്കെ​തി​രെ അ​തി​ജീ​വി​ത​യും ശ​ക്ത​മാ​യി ആ​ഞ്ഞ​ടി​ച്ചി​രു​ന്നു.

വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

ഈ ​രാ​ജ്യ​ത്ത് നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും ഒ​രു പോ​ലെ അ​ല്ലെ​ന്ന് വേ​ദ​ന​യോ​ടെ തി​രി​ച്ച​റി​യു​ന്നെ​ന്നും ത​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ഞ്ജു വാ​ര്യ​രു​ടെ പ്ര​തി​ക​ര​ണ​വും വ​ന്നി​രി​ക്കു​ന്ന​ത്.

Advertisment