എസ്എസ്എൽസി/പ്ലസ് ടു കഴിഞ്ഞവർക്ക് അക്യുപങ്ചർ പഠിക്കാം: അപേക്ഷകൾ ക്ഷണിച്ചു

New Update

publive-image

Advertisment

പാലക്കാട്: ഔഷധപ്രയോഗങ്ങൾ ഒന്നുമില്ലാതെ, ശാരീരിക,മാനസിക പ്രശ്നങ്ങൾക്ക് അതിവേഗം ശമനം നൽകുന്ന അക്യുപങ്ചറിന് ഈ കാലത്ത് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അക്യുപങ്ചറിലൂടെയും അനുബന്ധ രീതികളായ സുജോകിലൂടെയും ഓറികുലറിലൂടെയും അക്യുപ്രഷറിലൂടെയും അക്യുടച്ചിലൂടെയും റിഫ്ലക്സോളജിയിലൂടെയും മറ്റും രോഗശമനം ലഭിച്ചിട്ടുള്ളവരിൽ പലരും പിന്നീട് ഈ ചികിത്സ പഠിച്ച് ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്ന കാഴ്ച സാധാരണമാണ്.

അക്യുപങ്ചറും അനുബന്ധ ഹോളിസ്റ്റിക് ശമനരീതികളും പഠിക്കാനും പരിശീലിക്കാനും അവസരമൊരുക്കുകയാണ് കോങ്ങാട് കേന്ദ്രമായുള്ള സ്പർശം.
എസ്എസ്എൽസി/പ്ലസ് ടുവിന് ശേഷം അക്യുപങ്ചറിൽ ഡിപ്ലോമ ചെയ്യാം, ചെറിയ ഫീസിൽ.
ഒരു വർഷത്തെ സിംഗിൾ നീഡിൽ അക്യുപങ്ചർ – അക്യുടച്ച് ഡിപ്ലോമ കോഴ്സിന് പുറമെ ഓറികുലർ അക്യുപങ്ചർ, പെരിഒക്യുലർ അക്യുപങ്ചർ, ബാക് ഫ്ലവർ റെമഡീസ്, വർണ ചികിത്സ, പോസ്ചറൽ കറക്ഷൻ എന്നിവയെല്ലാം പഠിക്കാനാകും.

അസുഖങ്ങളെ അവയുടെ പേരുകളെയോ ലക്ഷണങ്ങളെയോ മാത്രം അടിസ്ഥാനമാക്കി ചികിത്സിക്കാതെ രോഗകാരണമായ ശാരീരിക, മാനസിക നിലകളെയാണ് അക്യുപങ്ചറിൽ ചികിത്സിക്കുന്നത്.

പഞ്ചഭൂതങ്ങൾ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന അഞ്ചു ഘടകത്തിന്റെ അസന്തുലിതത്വമാണ് ആത്യന്തികമായി ഏതൊരു രാഗാവസ്ഥയിലേക്കും നയിക്കുന്നത്. പ്രസ്തുത എലമെൻറിനെ സന്തുലിതമാക്കുയാണ് ആരോഗ്യത്തിലേക്കുള്ള വഴി.

നാഡി നോക്കിയും മറ്റ് രീതികളിലൂടെയും എലമെൻറുകളുടെ അസന്തുലിതത്വം ഒരു അക്യു പരിശീലകന് എളുപ്പത്തിൽ മനസ്സിലാക്കാനാകും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: 9633337474

palakkad news
Advertisment