അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അർദ്ധ വാർഷിക യോഗം ചേർന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, July 4, 2020

കുവൈറ്റ് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിൻ്റെ അർദ്ധ വാർഷിക യോഗം ചേർന്നു. കൊവിഡിൻ്റെ പ്രത്യക സാഹചര്യത്തിൽ കൂടീയ വെർച്വൽ യോഗത്തിൽ അടൂർ എൻ.ആർ.ഐ ഫോറം ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

കഴിഞ്ഞ ആറ് മാസക്കാലമായി അടൂർ എൻ.ആർ.ഐ ഫോറം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരണവും, കണക്ക് അവതരണവും നടന്നു.

പ്രസിഡൻ്റ് അനു പി.രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അടൂർ എംഎല്‍എയും, അസോസിയേഷൻ രക്ഷാധികാരിയുമായ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീകുമാർ എസ് നായർ,ജിജു മോളേത്ത്,കെ.സി ബിജു,അനിഷ് എബ്രഹാം, ബിജോ.പി. ബാബു, ഷൈജു അടൂർ, ആശ ശമുവേൽ എന്നിവർ സംസാരിച്ചു.

അടൂർ എൻ.ആർ.ഐ ഫോറം അംഗങ്ങളുമായിട്ടുള്ള എംഎല്‍എയുടെ സംവാദം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

×