അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, August 18, 2019

കുവൈറ്റ് : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഓർമ്മ ഹാളിൽ നടന്ന ആഘോഷ പരുപാടിയിൽ അനു പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.

സാം .സി.വിളനിലം മുഖ്യ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. വിനു ദിവാകരൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

എല്ലാവരും ചേർന്ന് ദേശീയ ഗാനം ആലപിച്ചു.ആദർശ് ഭുവനേശ് സ്വാഗതവും, ജിജു.പി.സൈമൺ നന്ദിയും പറഞ്ഞു. മാത്യൂസ് ഉമ്മൻ, കെ.സി ബിജു എന്നിവർ പ്രസംഗിച്ചു.

×