/sathyam/media/post_attachments/iaPmql572eDPksmna6k5.jpg)
മൂവാറ്റുപുഴ: പാലക്കുഴ, മാറാടി, ആരക്കുഴ എന്നി പഞ്ചായത്തുകളിലൂടെ ബൈക്ക് റാലി നടത്തി മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി അഡ്വ. സിഎൻ പ്രകാശ്. പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്ന്, കരമല, കരിമ്പന എന്നിവിടങ്ങളിൽ എത്തി വോട്ടഭ്യർഥിച്ച ശേഷം കോഴിപ്പിള്ളി, മംഗലശ്ശേരിത്താഴം, മാറിക നോർത്തിലും സൗത്തിലും പര്യടനം തുടർന്നു.
ശേഷം ആരക്കുഴ പഞ്ചായത്ത് കാര്യാലയത്തിൽ ബൈക്ക് റാലി സമാപിച്ചു. ഉച്ചയ്ക്ക് ശേഷം മാറാടി പഞ്ചായത്തിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. സമീപത്തുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും, ഓട്ടോ ടാക്സി സ്റ്റാന്റുകളും സന്ദർശിച്ചു.