അഡ്വ. ജോസ് വിതയത്തില്‍ – നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത സഭയുടെ അല്മായ അമരക്കാരന്‍: ഷെവലിയര്‍ വി.സി സെബാസ്റ്റ്യന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, April 17, 2021

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത സഭയുടെ അല്‍മായ അമരക്കാരനെയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

സഭാപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാന്‍ അദ്ദേഹത്തിനായി. പ്രതിസന്ധികളില്‍ സഭയ്ക്ക് പ്രതിരോധം തീര്‍ത്ത് വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിന് പ്രതീക്ഷയും കരുത്തുമേകിയ അല്‍മായ നേതാവായിരുന്നു വിതയത്തില്‍.

നിസ്വാര്‍ത്ഥ സേവനത്തിന്റെ മകുടോദാഹരണമാണ് സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ഭാരത കത്തോലിക്കാസമൂഹമൊന്നാകെ പങ്കുചേരുന്നുവന്നും വി.സി സെബാസ്റ്റ്യന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

×