New Update
/sathyam/media/post_attachments/XK80TgFwdb2xkDhBUzCp.jpg)
പാനൂരിലെ ആസൂത്രിതമായ മാർക്സിസ്റ്റ് കൊലപാതകത്തിൽ കേരളീയ പൊതുസമൂഹത്തിന്റെ മുഴുവൻ പ്രതിഷേധം ഏറ്റുവാങ്ങുകയും പ്രതികളെ രക്ഷിക്കാനും കൂട്ടു പ്രതികളെ കൊലപ്പെടുത്തി തെളിവുനശിപ്പിക്കാനും നടത്തിയ ശ്രമങ്ങളിലും സർക്കാർ പ്രതിക്കൂട്ടിലാണ്.
Advertisment
കടുത്ത അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും പേരിൽ ഒരു മന്ത്രിയെ പുറത്താക്കണമെന്ന് ലോകായുക്ത വിധിപറഞ്ഞതും കഴിഞ്ഞ ദിവസമാണ്. കത്തിയാളുന്ന ഈ ജനരോഷത്തിൽ നിൽക്കകള്ളിയില്ലാതെ ജനശ്രദ്ധ തിരിച്ചുവിടാൻ സര്‍ക്കാരിന്‍റെ പുതിയ അടവാണ് വിജിലൻസ് റെയ്ഡ്.
സ്വയം പ്രതിരോധത്തിലാവുമ്പോൾ വിജിലൻസിനെയും പോലീസിനെയും മറ്റു സർക്കാർ ഏജൻസികളെയും ദുരുപയോഗം ചെയ്യുക എന്ന കമ്മ്യൂണിസ്റ്റ് രീതി ആവർത്തിക്കുന്നു. അനീതികളോട് പൊരുതുന്ന പൊതു പ്രവർത്തകർ പലർക്കും കണ്ണിലെ കരടാവുമെങ്കിലും അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us