കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നീട്ടി കിട്ടിയതോടുകൂടി ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ഒരുങ്ങുകയാണ്. നടി ആ ക്രമിക്കപ്പെട്ട കേസിലെ അതിജീവക്കൊപ്പം നില്‍ക്കുന്ന തനിക്കെതിരെ നിരന്തരമായി ഭീഷണി വരുകയാണെന്നാണ് അഡ്വക്കേറ്റ് ആയ ടി ബി മിനി പറയുകയാണ് .
ടി ബി മിനിയുടെ വാക്കുകള്‍ ഇങ്ങനെ:
നീതിയുള്ള ഒരു വിഷയത്തില്‍ ആണെങ്കില്‍ മറ്റൊന്നും ഞാന്‍ നോക്കിയില്ല .ആ നീതിക്ക് വേണ്ടി ഞാന്‍ നിലകൊള്ളും. അതിന് എനിക്ക് ഒന്നും വേണ്ട. അവരുടെ ഫീസും വേണ്ട ,കാശും വേണ്ട എന്‍റെ കയ്യില്‍ നിന്ന് കാശു മുടക്കി ആണ് ഈ കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയും ഞാന്‍ അത് ചെയ്യും. നമ്മുടെ സമൂഹത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടം ആണ് ഇത് .സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും നേരെ വരെ ദിലീപില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി കേട്ടിട്ടുണ്ട് .ഭയങ്കരമായ വൈര്യാഗ്യബുദ്ധി സൂക്ഷിക്കുന്ന ആളാണ് ദിലീപ് .
അദ്ദേഹവുമായി ഏതെങ്കിലും തരത്തില്‍ അഭിപ്രായ വിത്യാസത്തില്‍ വരുന്ന ആളുകളെ ഫീല്‍ഡില്‍നിന്ന് പുറത്താക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ദിലീപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് . നിരവധി ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് സ്ത്രീകളോടുള്ള ദിലീപിന്‍റെ നടപടികളെ എതിര്‍ത്തു വന്നിട്ടുള്ള ഒരാളായിരിക്കും ഈ കേസില്‍ ആ ക്രമിക്കപ്പെട്ട നടി എന്ന് .ദിലീപിന്‍റെ താല്‍പര്യത്തിന് വിധേയമായിട്ടില്ലാത്ത ഒരാളാണ് യഥാര്‍ത്ഥത്തില്‍ ഈ നടി .അതാണ് അവരോടുള്ള വൈരാഗ്യത്തിന് കാരണം. ശരിക്കും മഞ്ജുവാര്യരും ആയുള്ള ഒരു തര്‍ക്കത്തില്‍ മഞ്ജുവാര്യരോട് കാവ്യയുമായുള്ള ദിലീപിന്‍റെ ഇഷ്ടം തുറന്നു പറയുന്നത് ഈ അതിജീവിതയാണ് .ഈ കേസിന് ആധാരം ആയിട്ട് പറയുന്ന കാര്യം ഇതാണ് .
ദിലീപിന് ഒരുപാട് ബന്ധങ്ങളുണ്ട് അതൊക്കെ അദ്ദേഹത്തിന്‍റെ ഫോണില്‍ കാണാന്‍ കഴിയും. അത്തരം ബന്ധങ്ങള്‍ക്ക് കേള്‍ക്കാത്ത ഒരു കുട്ടിയായിരുന്നു ആ ക്രമിക്കപ്പെട്ട നടി .സിനിമാ മേഖലയിലുള്ള പെണ്‍കുട്ടികളെക്കുറിച്ച് വലിയതോതില്‍ സംസാരിക്കാനും ആസ്വദിക്കാനും ഒക്കെ പലര്‍ക്കും താല്പര്യം ഉണ്ടാകും.ഒരു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് .അതുകൊണ്ട് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ആരെയും ഹാരാസ് ചെയ്യുകയെന്നത് നമ്മുടെ ജോലിയല്ല .ശരിയായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത് .അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്നാണ്.ടി ബി മിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
ദിലീപ് ഹാജരാക്കാത്ത രണ്ട് ഫോണുകളുടെ വിശദാംശങ്ങള്‍ ലഭിച്ചു; നിര്‍ണായകമാകുമെന്ന് ക്രൈംബ്രാഞ്ച്; കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കാതിരുന്ന രണ്ട് ഫോണുകളിലെ വിവരങ്ങളുടെ പകര്‍പ്പ് ലഭിച്ചതായി ക്രൈം ബ്രാഞ്ച്. തുടരന്വേഷണത്തില്‍ ഈ രേഖള്‍ നിര്‍ണായകമാകും എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
ഇതുകൂടാതെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ മറ്റ് ആറു ഫോണുകളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്. ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് കോടതി മുഖാന്തരം ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായി സ്വീകരിക്കാന്‍ വിചാരണ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാനൊരുങ്ങുകയാണ്.
കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും ഭാര്യാ സഹോദരന്‍ ടി.എന്‍. സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇതുവരെ ഹാജരാക്കാതിരുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനും സുരാജിനും ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.