സൗദിയിലെ ഹഫർ അൽ ബാത്തിനില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു .

New Update

ഹഫർ അൽ ബാത്തിൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് അരീക്കാട് നല്ലളം സ്വദ്ദേശി ബുഷറ മൻസിലിൽ അബ്ദുൽ ലത്തീഫ് (57)ഹഫർ അൽ ബാത്തിനിൽ ഇന്ന് രാവിലെ മരണപ്പെട്ടു.ഇന്ന് രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൽ ലത്തീഫിനെ കൂടെ ജോലി ചെയ്യുന്ന പ്രബോഷ് ലാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം Dr.നൂർ മുഹമ്മദ് ഖാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Advertisment

publive-image

കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അൽ ജവ്സ ഗോൾഡൻ ട്രേഡിങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ:വാഹിദ,മക്കൾ:ഫാരിഷ,ഫാദിയ.

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കൊർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ വാളന്റിയർമാരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം തുടങ്ങിയവർ നിയമ സഹായങ്ങൾക്കും,രേഖകൾ തയ്യാറാക്കാനും രംഗത്തുണ്ട്.

Advertisment