അസമിൽ വീണ്ടും അഫ്‌സ്‌പ : കാലാവധി ആറുമാസത്തേക്കുകൂടി നീട്ടി

author-image
അനൂപ്. R
Updated On
New Update

publive-image

ദിസ്പൂര്‍: സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്‌സ്പ’ നിയമത്തിന്റെ കാലാവധി അസമില്‍ ആറുമാസത്തേക്കുകൂടി നീട്ടി. ആഗസ്റ്റ് 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Advertisment

സായുധസേനയ്ക്ക് എവിടെയും ഓപറേഷന്‍ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റുചെയ്യാനും അടക്കം പ്രത്യേക അധികാരം നല്‍കുന്നതാണ് ‘അഫ്‌സ്പ’ നിയമം. സംസ്ഥാനത്തെ ആഭ്യന്തര രാഷ്ട്രീയ കാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അസമിൽ 1990 ലാണ് അഫ്‌സ്‌പ നിയമം നടപ്പിലാക്കിയത്. 2017 സെപ്‌തംബറിൽ നിയമം റദ്ദാക്കി. പിന്നീട് ഇവിടെ സൈന്യത്തിന് പ്രത്യേക അധികാരം വേണോ എന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതാണ് വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

Advertisment