സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

New Update

publive-image

Advertisment

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.  ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെ കൊന്നൊടുക്കാനാണ് നലിവലെ തീരുമാനം. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചതോടെ ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തി. നേരത്തെ തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളേയും പന്നിയിറച്ചിയും കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

Advertisment