എളുപ്പമാണ്... അടുക്കളത്തോട്ടത്തില്‍ ഔഷധഗുണമേറെയുള്ള ഇഞ്ചി കൃഷി ചെയ്യാം, രാസവളം ചേര്‍ക്കാതെ നല്ല വിളവും ലഭിക്കും

author-image
സത്യം ഡെസ്ക്
Updated On
New Update
ginger

ഇഞ്ചി നിരവധി ഗുണങ്ങളുള്ള ഔഷധമാണ്. വീട്ടിലേക്കാവശ്യമായ ഇഞ്ചി ലളിതമായി അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തില്‍ എങ്ങനെ ഇഞ്ചി കൃഷി ചെയ്യാമെന്നു നോക്കാം.

Advertisment

ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് വേണ്ടത്.  ജൈവാംശം കൂടിയ മണ്ണാണ് തെരഞ്ഞെടുക്കേണ്ടത്. മണ്ണില്‍നിന്നു ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്.

ginger plant

മഴ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കില്‍ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തില്‍ തടങ്ങള്‍ കോരണം. അടിവളമായി കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കാം. തടങ്ങള്‍ തമ്മില്‍ ഏകദേശം ഒരടി അകലം പാലിക്കണം. വിത്തിഞ്ചി തടങ്ങളില്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് അതില്‍ അഞ്ചു സെന്റിമീറ്റര്‍ താഴ്ചയില്‍ നടണം.

കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതല്‍ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. രോഗങ്ങള്‍ ഇല്ലാത്ത ചെടികളില്‍ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുന്നതാണ് നല്ലത്. ഏറ്റവും പ്രധാനം ഇഞ്ചിയുടെ ചുവട്ടിലെ പുതയിടല്‍ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടന്‍ ഒരു പച്ചില തടത്തിനു മുകളില്‍ വിരിക്കുന്നത് തടത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും.

ഇങ്ങനെ പുതയിടുന്നതിനാല്‍ വലിയ മഴയില്‍ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ആദ്യത്തെ മൂന്നുമുതല്‍ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളര്‍ച്ച കാര്യമായി നടക്കുന്നത്. അതിനാല്‍ നാലുമാസത്തിനുള്ളില്‍ വളം മുഴുവനും ചെടികള്‍ക്ക് നല്‍കേണ്ടതാണ്. പൂര്‍ണമായും ജൈവവളം ഉപയോഗിക്കുന്നതാണ് ഇഞ്ചി കൃഷിക്ക് നല്ലത്. വളപ്രയോഗത്തിനുശേഷം തടങ്ങളില്‍ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്.

Ginger health

ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും വിളവെടുപ്പിന് അനുകൂലമായ സമയം ഇതാണ്. ഇലകളും തണ്ടുകളും പൂര്‍ണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം.

Advertisment