ഫിലിം ഡസ്ക്
Updated On
New Update
മലയാള സിനിമയില്‍ ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരകുടുംബത്തിന് ഇത്രയും ആരാധകരുണ്ടാകാന്‍ വേറെയൊരു കാരണം കൂടിയുണ്ട്. കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയും ഇപ്പോള്‍ യുവനടിമാരില്‍ തിളങ്ങുന്ന താരമാണ്.
Advertisment
അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്ക ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. അഹാനയുടെ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ഫോളോവേഴ്സുളള കുടുംബമാണ് അഹാനയുടേത്.
ഇപ്പോഴിതാ കുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കേരളീയ വസ്ത്രത്തിലാണ് കുടുംബം. എല്ലാവരും പിങ്ക്- പര്‍പ്പിള്‍ നിറത്തിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്.