/sathyam/media/post_attachments/knqEiVaOuouMuolWUbBB.jpg)
പാലക്കാട്: കോവിഡാനന്തര പ്രയാസങ്ങളെ ഇല്ലാതാക്കുന്നതിനായി അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ വിവിധ ചികിത്സ രീതികൾ ആരംഭിച്ചതായി ഡോ. സൊരോഷ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് വന്നു പോയതിന് ശേഷം വിവിധ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട്. ക്ഷീണം, ശ്വാസതടസ്സം, ചുമ, നാഡി വേദന, രുചി, ഗന്ധം ഇല്ലായ്മ, ഓർമ്മക്കുറവ്, ഉറക്കകുറവ്. പക്ഷാഘാതം, മാനസിക പിരിമുറുക്കം എന്നിവയാണ് സാധാരണമായി കണ്ടുവരുന്നത്.
ഇവക്ക് പരിഹാരമായി ശ്വാസം, നാഡി, രസായനം, മാനസികം എന്നീ നാലുതരം ചികിത്സ രീതിയാണ് ആരംഭിച്ചിട്ടുള്ളത്. എല്ലാ ഞായാറാഴ്ചകളിലുമാണ് ചികിത്സയെന്നും സൊരോഷ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ വിജയലക്ഷ്മി, പ്രൊഫസർ ആര്യവർമ്മ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.