സ്വിം സ്യൂട്ടില്‍ അഹാനയുടെ അവധിയാഘോഷം, സദാചാരവാദികളുടെ അക്രമണത്തിനിരയായി നടി

ഉല്ലാസ് ചന്ദ്രൻ
Sunday, January 19, 2020

യുവനടി അഹാന കൃഷ്ണകുമാര്‍ മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ്. അതിനിടെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വിം സ്യൂട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. എന്നാല്‍ ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ് അഹാന ഇപ്പോള്‍.

അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഈ മറുപടി നിശബ്ദമാണ്, ശക്തവും. മാലിദ്വീപില്‍ നിന്ന് നടി ആദ്യം പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകര്‍ അശ്ലീല കമന്റുകളുമായെത്തിയിരുന്നു. മാലിദ്വീപിലെ ആദ്യ സൂര്യകിരണങ്ങളേറ്റുവാങ്ങുകയാണ്. സുന്ദരമായ ചിത്രത്തിന് നിരവധി പേരാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്.

കടല്‍ക്കരയില്‍ ഇരിക്കുന്നതിന്റേയും കടലില്‍ കളിക്കുന്നതിന്റേയുമൊക്കെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കൊക്കെ ചുവട്ടില്‍ സദാചാരവാദികളുടെ ആക്രമണം ശക്തമായിരുന്നു. സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ചൊടിപ്പിച്ചു. അഹാന പങ്കുവച്ച സിം സ്യൂട്ട് ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. താരത്തിനെതിരെ വളരെ മോശമായ വാക്കുകളിലൂടെയാണ് ചിലര്‍ പ്രതികരിക്കുന്നത്. എന്നാല്‍ കമന്റുകളോട് താരം പ്രതികരിച്ചിരിക്കുന്നത് പുതിയ കുറച്ച് ചിത്രങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ടാണ്. പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി നടി അന്ന ബെന്‍, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കമന്റുകള്‍ കുറിച്ചിട്ടുണ്ട്.

വാളെടുത്തവന്‍ വാളാല്‍ എന്ന പ്രയോഗത്തിന് സമാനമാണ് നടിയുടെ മറുപടിയെന്നും എന്ത് കാരണത്താലാണോ വിമര്‍ശിക്കപ്പെട്ടത്, ആ പ്രവൃത്തിയിലൂടെ തന്നെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് അഹാന ചെയ്തതെന്നാണ് ആരാധകരുടെ ഭാഷ്യം. അഹാനയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും കാര്യമാക്കെണ്ടാ എന്നും സ്വന്തം ശരീരം സ്വന്തം അവകാശമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തേയും താരത്തേയും പ്രശംസിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുള്ളതിനാല്‍ തന്നെ കമന്റില്‍ ആരാധകരും വിമര്‍ശകരും തമ്മിലടിയും നടന്നിരുന്നു ഇന്നലെ. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

×