ഇത് വെറും ധൈര്യം മാത്രമല്ല. ഒരു ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യത്വത്തിന്റെ സ്പര്‍ശമാണ്; സ്വന്തം ജീവന്‍ പണയം വച്ച് നിരവധിജീവനുകള്‍ രക്ഷിച്ച് മലപ്പുറത്തെ ജനങ്ങള്‍; നന്ദി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

New Update

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സമയോചിതമായി നടന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു. അതില്‍ മുഖ്യപങ്ക് വഹിച്ചതാകട്ടെ നാട്ടുകാരും. ഈ സാഹചര്യത്തില്‍ മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

Advertisment

publive-image

'മനുഷ്യത്വത്തെ ആദരിക്കുന്നു.

അപ്രതീക്ഷിതമായി നടന്ന സംഭവത്തില്‍ ഞങ്ങള്‍ക്ക് മേല്‍ ദയയും മനുഷ്യത്വവും ചൊരിഞ്ഞ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്ന് ആദരമര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

ഇത് വെറും ധൈര്യം മാത്രമല്ല. ഒരു ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യത്വത്തിന്റെ സ്പര്‍ശമാണ്. സ്വന്തം ജീവന്‍ പണയം വച്ച് നിരവധി ജീവനുകള്‍ രക്ഷിച്ച മലപ്പുറത്തെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു'-എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററില്‍ കുറിച്ചു.

Advertisment