ആശങ്കയായി മസ്കറ്റ് -കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക, യാത്രക്കാരെ ഒഴിപ്പിച്ചു

author-image
Charlie
Updated On
New Update

publive-image

മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക. വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. ഇതേതുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു.

Advertisment

വിമാനത്തിന്റെ ഇടത് വശത്തെ ചിറകില്‍ നിന്നുമാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജന്‍സി വിന്‍ഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.

പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ഇന്ത്യ അറിയിച്ചു നിലവില്‍ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.

Advertisment