ഭയം നിറച്ച് ‘ഐറ’യുടെ ട്രെയ്‌ലര്‍

ഫിലിം ഡസ്ക്
Wednesday, March 20, 2019

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഐറ’. ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ‘ഐറ’യുടെ ട്രെയ്‌ലര്‍. ഭയവും ആകാംഷയും സസ്‌പെന്‍സുമെല്ലാം നിറച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ മണിക്കൂറുകള്‍ക്കൊണ്ട് നാല്‍പതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

ഇരട്ട കഥാപാത്രങ്ങളായി ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തുന്നു എന്നതാണ് ‘ഐറ’ എന്ന സിനിമയുടെ മുഖ്യ ആകർഷണം. യോഗിബാബു, ജയപ്രകാശ്, കലൈരസന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ മാസം 28നാണ് ‘ഐറ’ തീയറ്ററുളിലെത്തുന്നത്.

×