ഈ വിമാനത്തിൽ ടിക്കറ്റ് വേണ്ട; കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് മാത്രം നൽകിയാൽ മതി, ഏകദേശം രണ്ട് കോടി ചിലവിൽ എയർക്രാഫ്റ്റ് തീമിൽ ഒരു റെസ്റ്റോറന്റ്

author-image
admin
New Update

publive-image

Advertisment

ആകാശത്തിലിങ്ങനെ ഉയർന്നു പറക്കുന്ന വിമാനത്തിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുക..എന്തൊരു അനുഭവമാണ് അത്.. എന്നാൽ ഭക്ഷണം കഴിക്കാനായി മാത്രം വിമാനത്തിൽ കയറുക എന്നത് അത്ര പ്രാക്ടിക്കലായ കാര്യമല്ല. ഇപ്പോളിതാ, ഭക്ഷണം കഴിക്കാനായി എയർക്രാഫ്റ്റ് തീമിൽ ഒരു റെസ്റ്റോറന്റ് ഗുജറാത്തിലെ വഡോദര ജില്ലയിൽ ആരംഭിച്ചിരിക്കുകയാണ്.

publive-image

ഗുജറാത്തിലെ വഡോദര നഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റ് റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ഉപയോഗ ശൂന്യമായ വിമാനഭാഗങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റാണിത്. ഒരേസമയം 102 പേർക്ക് ഈ വിമാനഭക്ഷണശാലയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം.

publive-image

ഏകദേശം രണ്ട് കോടിയോളമാണ് ഈ റെസ്റ്ററന്റിനുവേണ്ടി ചെലവായത്. യഥാർത്ഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ വിമാനഭക്ഷണ ശാലയിലെ ജീവനക്കാരുടെ വസ്ത്രധാരണവും വ്യത്യസ്ഥമാണ്. ഹോട്ടലുകളിലെ പോലെയുള്ള യൂണിഫോമല്ല ഇവർക്കുള്ളത്. എയർഹോസ്റ്റസിന് സമാനമായ വസ്ത്രമാണ് ഇവർക്കുള്ളത്.

publive-image

 

ലോകത്തിലെ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒൻപതാമത്തെ ഹോട്ടലാണിത്. ബംഗളൂരുവിലെ ഒരു വിമാനകമ്പനിയിൽ നിന്നും 1.40 കോടി രൂപയ്‌ക്ക് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്. വിമാനത്തിന്റെ ഓരോ ഭാഗങ്ങളും വഡോദരയിൽ എത്തിച്ച് ഹോട്ടൽ രൂപത്തിലാക്കുകയായിരുന്നു. ഒക്ടോബർ 25നാണ് ഈ ഹോട്ടൽ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.

എയർപോർട്ടിൽ എത്തിയ ഒരാൾ വിമാനത്തിൽ കയറുന്നത് പോലെ, ഈ റെസ്റ്റോറന്റിൽ പ്രവേശിക്കുന്ന എല്ലാ ആളുകൾക്കും ഫ്‌ലൈറ്റ് ടിക്കറ്റിന് സമാനമായ ഒരു ബോർഡിംഗ് പാസും നൽകുന്നുണ്ട്. വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന റെസ്റ്ററെന്റിൽ പലവിധ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്‌സിക്കൻ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.

 

NEWS
Advertisment