പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, September 29, 2019

മുംബൈ: ഫാഷന്‍ പറുദീസയായ പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍. റാംപുകളില്‍ എന്നും വ്യത്യസ്തകളുമായി എത്താറുള്ള താരം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഐശ്യര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസിനൊപ്പം ഫെദേര്‍ഡ് ഷൂവും പര്‍പ്പിള്‍ കളറില്‍ ചെയ്ത ഐ മേയ്ക്കപ്പിലെ പരീക്ഷണവും ബോളിവുഡിലും ചര്‍ച്ചാ വിഷയമാണ്. മകള്‍ ആരാധ്യയ്ക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഫാന്നി ഖാനാണ് ഐശ്വര്യയുടേതായി പുറത്തുവന്ന അവസാന ചിത്രം. മണിരത്‌നത്തിനൊപ്പമുള്ള പേരിട്ടിട്ടില്ലാത്ത ചിത്രവും ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം അഭിനയിക്കുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രവുമാണ് ഐശ്യര്യയുടെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

×