ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഐശ്വര്യ ഭാസ്‌കര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായിരുന്നു താരം.സിനിമയില്‍ തളങ്ങി നില്‍ക്കുമ്ബോഴാണ് ഐശ്വര്യ സീരിയലില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. പല സിനിമതാരങ്ങളും സീരിയലിനെ മാറ്റി നിര്‍ത്തിയിരുന്ന സമയത്താണ് നടി ധൈര്യപൂര്‍വം തേടി വന്ന അവസരം ഏറ്റെടുത്തത്.
ഇപ്പോഴിത നടന്‍ ജയറാമുമായുളള ബന്ധത്തെ കുറിച്ച് പറയുകയാണ് ഐശ്വര്യ. ഫ്‌ളവേഴ്‌സ് ഒരു കോടി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ സഹോദരനാണ് നടന്‍ ജയറാം. 2001 ല്‍ പുറത്ത് വന്ന ഷാര്‍ജ റ്റു ഷര്‍ജ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സംഭവവും നടി പങ്കുവെച്ചു. ചിത്രത്തില്‍ ഐശ്വര്യയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ ഐശ്വര്യ വിസമ്മതിച്ചിരുന്നു ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.
സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ഈ ഗാനരംഗത്തില്‍ കുറച്ച് റൊമാന്‍സ് വേണമെന്ന് അറിയുന്നത്. എന്റെ സ്വന്തം അനിയത്തിയോട് ഞാനെങ്ങനെ റൊമാന്‍സ് ചെയ്യും, നാണമില്ലേ നിങ്ങള്‍ക്ക് എന്നായിരുന്നു ജയറാമേട്ടന്‍ അവരോട് ചോദിച്ചത്. അത് കട്ട് ചെയ്ത് കളയാനും പറഞ്ഞു. ഞങ്ങളെ റൊമാന്റിക് ജോഡികളായി ഇട്ടത് തന്നെ ശരിയായില്ല. അതിനിടയിലാണ് ഈ ഡാന്‍സും. അപ്പോഴാണ് അവരൊക്കെ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നത് ഐശ്വര്യ പറഞ്ഞു നിര്‍ത്തി. സ്റ്റേജില്‍ ഞങ്ങളൊന്നിച്ച് ഡാന്‍സ് ചെയ്യാറുണ്ടെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഐശ്വര്യ കന്നഡ സിനിമയിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നത്. അമ്മ ലക്ഷ്മി നിര്‍മ്മിച്ച ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിറസാന്നിധ്യമായി. ഒരു കാലത്ത് മലയാളത്തില്‍ മേഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഭാഗ്യനായികയായിരുന്നു.
അമ്മ ലക്ഷ്മിയുമായി അകന്ന് കഴിയുകയാണ് ഐശ്വര്യ. ചെറുപ്പം മുതലെ മുത്തശ്ശിക്കൊപ്പമായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്ബോഴാണ് താരം വിവാഹിതയാവുന്നത്. എന്നാല്‍ ഈ കല്യാണം അധികകാലം നീണ്ടു പോയില്ല. മൂന്ന് വര്‍ഷത്തിന് ശേഷം വേര്‍പിരിയുകയായിരുന്നു. ബന്ധം പിരിഞ്ഞുവെങ്കിലും ഭര്‍ത്താവും കുടംബവുമായി നല്ല ബന്ധമാണുളളത്. മകളുടെ വിവാഹം ഇരുവരും ഒന്നിച്ച് ചേര്‍ന്നാണ് നടത്തിയത്. ഷാര്‍ജ ടു ഷാര്‍ജയിലെ പതിനാലാ രാവ് എന്ന് തുടങ്ങുന്ന ഗാനം ഐശ്വര്യയ്ക്ക് വെച്ചിരുന്ന ഗാനമായിരുന്നു. നടി ചെയ്യാതെ വന്നപ്പോഴാണ് ആ പാട്ട് ജയറാമിന് പോയത്. ജയറാമുമായി അച്ഛന്റെ വഴിയിലുള്ള ബന്ധമാണ് . അല്‍പം ദൂരത്തുള്ള ബന്ധമാണ്. കസിന്‍ ബ്രദറായി വരും'; നടി പറഞ്ഞു. ബന്ധുക്കളാണെന്ന ജയറാമിനും അറിയാമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.