എ ഐ വൈ എഫ് ചേലക്കര മേഖല കമ്മിറ്റി സൗജന്യ മാസ്ക് വിതരണം നടത്തി .

New Update

തൃശൂർ: എ ഐ വൈ എ ഫ് ചേലക്കര മേഖല കമ്മിറ്റിയുടെ രണ്ടാം ഘട്ട സൗജന്യ മാസ്ക് വിതര ണം വെങ്ങാനെല്ലൂർ അമ്മവീട് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് നൽകി  കൊറോണ ജാഗ്രതയുടെ ഭാഗമായ്  എ.ഐ.വൈ.എഫ് ചേലക്കര മേഖല  കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനെല്ലൂർ  അമ്മവീട് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സൗജന്യ മുഖാവരണ വിതരണവും കോവിഡ് 19 നെ പ്രധിരോധിക്കുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഉത്ഘാടനം ജില്ലാ കമ്മിറ്റി അംഗം വി കെ. പ്രവീൺ നിർവഹിച്ചു.

Advertisment

publive-image

മുഖാവരണങ്ങൾ അമ്മവീട് ട്രസ്റ്റ് അധികാരി ശ്രീ പ്രസാദ് കൃഷ്ണ ഏറ്റുവാങ്ങി. പ്രതിരോധം തീർക്കു ന്നതിന്റെ ഭാഗമായ് വ്യക്തി ശുചിത്വം പാലിക്കുന്നതിന് വേണ്ടി ഹാന്റ് വാഷ് കോർ ണറും  സ്ഥാപിച്ചു.യോഗത്തിൽ എ ഐ വൈ എ ഫ് മേഖല ജോയിന്റ് സെക്രട്ടറി വിസി. ജയൻ, സിപിഐ ലോക്കൽ കമ്മിറ്റി  അംഗം മലായ് സുകുമാരൻ, യൂണിറ്റ് ഭാരവാഹികളായ കെജി അഖിൽ, എം പി. സിബിൻ എന്നിവർ പങ്കെടുത്തു.

Advertisment