ജിദ്ദ: അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേ ഷന്‍ (ജിദ്ദ) കമ്മിറ്റിയുടെ സ്ഥാപക ഭാരവാഹിയും, ജിദ്ദയിലെ സാമൂഹ്യ പ്രവര്‍ത്തകനുമായി സുബൈര്‍ മൗലവി വണ്ടിപ്പെരി യാര്‍ മരണപ്പെട്ട് രണ്ട് വര്‍ഷം തികഞ്ഞതുമായി ബന്ധപ്പെട്ട് ജിദ്ദ കമ്മിറ്റി സുബൈര്‍ മൗലവി അനുസ്മരണ യോഗം സംഘടി പ്പിച്ചു. ജിദ്ദ കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശഫീഖ് കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/vYriymfdQ9n2PcigB2LM.jpg)
ജി.സി.സി ഗ്ലോബല്‍ പ്രസിഡണ്ട് ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ ഉല്‍ഘാടനം ചെയ്തു. സുബൈര്‍ മൗലവിയുടെ വിയോഗം അജ് വ എന്ന പ്രസ്ഥാനത്തിനും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കും വലിയ നഷ്ടമായിരുന്നുെന്നും, മരണപ്പെട്ട് പോയവരുടെ നന്മകള്‍ പറയലും അവരെ സ്മരിക്കലും അവരുടെ പാപമോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കലും വിശ്വാസികളുടെ ബാധ്യതയാണെന്ന് അദ്ദേഹം പ്രവാചക വചനങ്ങള്‍ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.
ഉപദേശക സമിതിയംഗം മുസ്തഫ പെരുവള്ളൂര്‍ മുഖ്യ പ്രഭാഷ ണം നടത്തി സുബൈര്‍ മൗലവിയെ താന്‍ ഹജ്ജ് വളണ്ടിയര്‍ സേവനത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം ഹജ്ജ് സേവന രംഗത്തും ജീവകാരുണ്യ രംഗത്തും കാഴ്ച വെച്ച സേവനങ്ങള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം അനുസ്മ രിച്ചു. അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, അബ്ദുള്‍ റഷീദ് ഓയൂര്‍, ഉമര്‍ മേലാറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ ഡോ. മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു.