ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ അജയ് ലോധ കോവിഡ് ബാധിച്ച് മരിച്ചു

New Update

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.പി.ഐ) മുന്‍ പ്രസിഡന്റ് ഡോ. അജയ് ലോധ കോവിഡിനെ തുടര്‍ന്നുണ്ടായ അസുഖംമൂലം നവംബര്‍ 21-ന് അന്തരിച്ചു.

Advertisment

58 വയസായിരുന്നു. ക്ലീവ് ലാന്‍ഡ് ക്ലിനിക്കില്‍ കഴിഞ്ഞ എട്ടുമാസമായി കോവിഡിനെതിരേ പടപൊരുതിയ ഡോ. അജയ്, ഭാര്യ സ്മിത മകന്‍ അമിത് മകള്‍ ഷീറ്റ്‌വ എന്നിവരുടെ സാന്നിധ്യത്തില്‍ ശാന്തനായാണ് മരണത്തിന് കീഴടങ്ങിയത്.

publive-image
ഡോ. അജയ് ലോധയുടെ ആകസ്മിക വിയോഗം തങ്ങളെ ഞെട്ടിച്ചതായി എ.എ.പി.ഐ പ്രസിഡന്റ് ഡോ. സുധാകര്‍ പറഞ്ഞു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു ഡോ. അജയ് എന്നും സുധാകര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാജസ്ഥാനില്‍ ജനിച്ച ലോധ ഉദയ്പൂര്‍ ആര്‍എല്‍ടി മെഡിക്കല്‍ കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. 1995 മുതല്‍ ക്യൂന്‍സിലും ന്യൂയോര്‍ക്കിലുമായി പ്രവര്‍ത്തിക്കുന്ന പ്രൈമറി കെയര്‍ (ക്യൂന്‍സ് മെഡിക്കല്‍ സര്‍വീസസ്) സ്ഥാപകന്‍കൂടിയാണ് അന്തരിച്ച ലോധ.

സമൂഹത്തിന് നല്കിയ അത്യുജ്വല നേതൃത്വത്തിന് അംഗീകാരമായി 2016-ല്‍ എ.എ.പി.ഐ കണ്‍വന്‍ഷനില്‍ വച്ച് ലോധയ്ക്ക് പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

ajaylodha
Advertisment