അജിത്തിന്‍റെ പുതിയ ചിത്രമായ വലിമൈയില്‍ നായികയാകുന്നത് യാമി ഗൗതം

ഫിലിം ഡസ്ക്
Thursday, December 19, 2019

തമിഴകത്തിന്‍റെ തലയായ അജിത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈയില്‍ നായികയായി യാമി ഗൗതം എത്തുമെന്ന് സൂചന.

അജിത് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്‌ വിനോദ് ആണ്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് നടി യാമി ഗൗതം ആണ് ചിത്രത്തിലെ നായികയെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേര്‍കൊണ്ട പാര്‍വൈക്ക് ശേഷം എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

×