ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
Advertisment
കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കെ.എസ്.യു നേതാവ്.
മാതൃകാ പെരുമാറ്റ ചട്ടം പ്രാബല്യത്തിലിരിക്കെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കണമെന്ന ദുരുദ്ദേശത്തോടെയാണെന്നും ഗുരുതരമായ ചട്ട ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അജ്മൽ കരുനാഗപ്പള്ളി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.