/sathyam/media/post_attachments/MHI6rS7AGDoX6dschBuk.jpg)
സഖാവ് എ.കെ ദേവസ്യാ( അമ്മിയാനിക്കൽ അപ്പച്ചൻ) അന്തരിച്ചു മൂന്നിലവിലെ പുരാതനമായ കൃസ്ത്യൻ യധാസ്ഥിതിതിക കുടുംബത്തിൽ ജനിച്ചു വളർന്ന സഖാവ് കുട്ടിക്കാലം മുതലേ അതിസാഹസികമായ പോരാട്ടങ്ങളിലൂടെയാണ് വളർന്നു വന്നത് സ്വാതന്ത്ര്യ സമരസേനാനി,അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, പിളർപ്പിനുശേഷം സ: AKG പങ്കെടുത്ത് പാലാ കുളം കണ്ടത്ത് വെച്ച് രൂപീകരിച്ച CPI(M) താലൂക്ക് സെക്രട്ടറി,പിന്നീട് CPI യുടേയും കിസാൻ സഭയുടേയും സമുന്നത നേതാവ്, തത്വചിന്തകൻ,എഴുത്തുകാരൻ, കിരണം മാസികയുടെ എഡിറ്റർ,കളരിപ്പയറ്റ്,പുരോഗമന ആശയപ്രചരണത്തിനുവേണ്ടി തെരുവ് നാടക അഭിനേതാവ്,യുക്തിവാദി,യാഥാസ്ഥിതികത്വത്തോടും പാരമ്പര്യവാദത്തോടും നിരന്തരം കലഹിച്ച കറപുരളാത്ത കമ്മ്യൂണിസ്റ്റ്,എന്നീ നിലകളില്‍ അദ്ദേഹം തിളങ്ങി നിന്നിരുന്നു
ന്നു
കൂടാതെ സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രായോഗിക വാദിയെന്ന നിലയിൽ സ്ത്രീ പുരുഷ സൗഹൃദങ്ങളിൽ ലൈംഗീകത ദർശിച്ച കപട സദാചാരന്മാരുടെ പരിഹാസങ്ങളെ പുഞ്ചിരികൊണ്ട് പ്രതിരോധിച്ച നിഷ്കളങ്കനായ മനുഷ്യ സ്നേഹി,വിഞ്ജാന കുതുകികൾക്ക് ഗവേഷണ വിധേയമാക്കാവുന്ന ജീവിതം,ഒന്നിനോടും ഒത്തുതീർപ്പില്ലാത്ത ഒരു സ്ഥാനമാനങ്ങൾക്കും ചേരാത്ത വായനയുടെ മഹാസാഗരം അദൃശ്യമായി. പ്രായം കൊണ്ടും, പാരമ്പര്യം കൊണ്ടും സഖാവ് വി എസ് നോട് ചേർത്ത് നിർത്താവുന്ന അറിയപ്പെടാത്ത കമ്മ്യൂണിസ്റ്റിന് ആദരാഞ്ജലികൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us