ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി

ഫിലിം ഡസ്ക്
Friday, October 18, 2019

ഹൊറര്‍ സിനിമായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി. മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറില്‍ ചിരിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങളാണ് ഉള്ളത്.

ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് അണിനിരക്കുന്നു. 1999-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമാണ് ചിത്രം.

 

×